** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Friday, February 27, 2015

IT THEORY QUESTIONS and ANSWERS - STD VIII ( ENGLISH MEDIUM) FROM ANNUAL EXAM 2014


8ാം ക്ലാസ് ഐ.ടി വിഷയം  ഇംഗ്ലീഷ് മീഡിയത്തില്‍ അധ്യാപനം നടത്തുവാന്‍ മലയാള മീഡിയത്തില്‍  പഠപ്പിച്ച് ശീലിച്ച എന്നെ പോലുള്ള അധ്യാപര്‍ക്ക്  ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഏത് ചോദ്യം കൊടുക്കണം,എങ്ങനെ പഠിപ്പിക്കണം എന്നൊക്കെ ചിന്തിച്ചു  പോവും.10ാം ക്ലാസിലേത് പോലെ കുറേ തിയറി ചോദ്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അധ്യാപനം എളുപ്പമായേനെ...ഇങ്ങനെയുള്ളൊരു വിഷമ ഘട്ടത്തിലാണ്  ഇതിന് മുമ്പ് പല സംദര്‍ഭങ്ങളില്‍ നമ്മളെ സഹായിച്ച ഉദയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രീ ഗണപതി ഭട്ടിനെ സമീപിച്ചത്..അദ്ദേഹം ആദ്യം നിരസിച്ചുവെങ്കിലും അവസാനം കുട്ടികളുടെയും അധ്യാപകരുടെ നന്മയ്കു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ(2014) ANNUAL പരീക്ഷയിലെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നത്. തിയറി പരീക്ഷയിലെ ചോദ്യങ്ങള്‍ ലഭിക്കുവാന്‍ പലവട്ടം പരീക്ഷ എഴുതി , അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത്  , അതിനെ വീണ്ടും ടൈപ്പ് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത് കൊണ്ട് തന്നെ ഇത്രയും ത്യാഗം ചെയ്ത്  ഈ ചോദ്യശേഖരം സംഘടിപ്പിച്ച ശ്രീ ഗണപതി ഭട്ടിന് ശേണി ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ നന്ദി...
VERY SHORT ANSWER TYPE QUESTIONS FROM ANNUAL EXAM 2014

1 comment: