**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Wednesday, July 15, 2015

ഭാഷാ ന്യൂനപക്ഷ കമ്മിറ്റി യോഗം ചേര്‍ന്നു

സംസ്ഥാനതല ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാഷാ ന്യൂനപക്ഷ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ പ്രശ്‌നങ്ങളും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തമിഴ്, കന്നഡ ഭാഷാ പഠനത്തിനുള്ള രണ്ട് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കും. കാസര്‍കോഡ്, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഈ സെന്ററുകള്‍ തുടങ്ങുക. ന്യൂനപക്ഷഭാഷാ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇതിനായുള്ള പ്രത്യേക സമിതി രൂപീകരിക്കുന്നതിനും തീരുമാനമായി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പുറമെ എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, കെ.അച്ചുതന്‍, ഷാഫി പറമ്പില്‍, പി.ബി.അബ്ദുള്‍ റസാഖ്, എസ്.രാജേന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

No comments:

Post a Comment