** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Tuesday, July 28, 2015

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. വേക്കന്‍സി വിവരം ഇന്ന് (ജൂലൈ 29)10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമരപ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ / എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള അപേക്ഷ ജൂലൈ 30 ന് വൈകിട്ട് നാല് മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment