** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Monday, August 24, 2015

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗ്ലൂരില്‍ പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് വിഷയക്കാരായ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും സഹിതം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും സെപ്തംബര്‍ ഒന്നിന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം. മൊബൈല്‍ : 9496268605. ഫോണ്‍ : 0471-2341883.

No comments:

Post a Comment