** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Tuesday, December 29, 2015

എസ്.എസ്.എല്‍.സി : എ ലിസ്റ്റ് കറക്ഷന്‍

2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന് സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം. 
സര്‍ക്കുലര്‍ ഇവിടെ 

No comments:

Post a Comment