** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Sunday, January 24, 2016

ദേശീയ സമ്മതിദായക ദിനാചരണം - പ്രതിജ്ഞ നാളെ(25-01-2016)

പതിനെട്ട് തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയസമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരും സമ്മതിദായക ദിന പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11 നാണ് പ്രതിജ്ഞ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസംബ്ലിയിലും പ്രതിജ്ഞ ചൊല്ലണം.പ്രതിജ്ഞ ചുവടെ
പ്രതിജ്ഞ 
ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്നും.ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment