**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, January 8, 2016

ദേശീയ സമ്മതിദായക ദിനാചരണം

പതിനെട്ട് തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരും സമ്മതിദായക ദിന പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11 നാണ് പ്രതിജ്ഞ.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസംബ്ലിയിലും പ്രതിജ്ഞ ചൊല്ലണം. ദേശീയ സമ്മതിദായക പ്രതിജ്ഞ ഇതോടൊപ്പം. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment