** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Thursday, October 20, 2016

STANDARD 10 - SOCIAL SCIENCE - UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഏഴാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി  വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS
സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീപുകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്.
Main Points - pdf file
India_land of Diversities  pdf  file given below - scroll down to view

No comments:

Post a Comment